Mar 19, 2024 02:48 PM

നന്നായി എഴുതാൻ കഴിയാത്തത് ഒരു പ്രശ്നമായി ചിലർക്കെങ്കിലും തോന്നാറുണ്ട്. എന്നീൽ ഇനി എഴുത്ത് ഒന്നും ഒരു പ്രശ്നമേ ആകില്ല. നിങ്ങളെ സഹായിക്കാൻ ഗൂഗിൾ തയ്യാറാണ്. ഗൂഗിൾ ക്രോം എന്നവെബ് ബ്രൗസറിൽ. 'ഹെൽപ്പ് മി റൈറ്റ് എന്ന ഫീച്ചറാണ് ഗൂഗിൾ പുതിയതായി അവതരിപ്പിക്കുന്നത്. ഗൂഗിളിൻ്റെ ജനറേറ്റീവ് എഐ ഉപയോഗിച്ചാണ് പ്രവർത്തനം . മാക്, വിൻഡോസ് സിസ്റങ്ങളിൽ ലഭ്യമാകും. യുഎസിൽ ഇംഗ്ലീഷിൽ എം122 പതിപ്പ് ഉപയോഗിക്കുന്നുണ്ട്.

ഹെൽപ്പ് മി റൈറ്റ്' ഫീച്ചർ, മറ്റ് പല ഫീച്ചറുകളേയും പോലെ തന്നെ ജെമിനി ലാർജ് ലാംഗ്വേജ് മോഡൽ ഉപയോഗിക്കുന്നു. ഒരു കാര്യം പുതിയതായി എഴുതുന്നതിനോ നിലവിലെ ടെക്‌സ്‌റ്റ് പരിഷ്‌ക്കരിക്കുന്നതിനോ ഒക്കെ ഈ ഫീച്ചർ ഉപയോഗിക്കാം. ഉള്ളടക്കം തയ്യാറാക്കാൻ നൽകുന്ന വെബ്‌പേജിലെ സന്ദർഭങ്ങൾ മനസ്സിലാക്കി തന്നെയായിരിക്കും ടെക്സ്സ് തയ്യാറാക്കൽ . പേജിൽ നിന്ന് ഒരു ഭാഗം മാത്രമായോ പ്രസക്തമായ കൂടുതൽ വിശദാംശങ്ങൾ എടുത്തോ ഒക്കെ എഴുതാൻ ആകും.

ഗൂിഗിൾ ക്രോമി‌ൽ 'ഹെൽപ്പ് മി റൈറ്റ്' പ്രവർത്തനക്ഷമമാക്കുന്നതിന് ക്രോം തുറന്ന് ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം

2. അടുത്തതായി, ത്രീ-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക.

3. 'എക്സ്പീരിമെൻറൽ എഐ' പേജ് തിരയുക.

4. ഇവിടെ, 'ഹെൽപ്പ് മി റൈറ്റ്' എന്ന ഓപ്ഷൻ ആക്ടീവ് ആക്കുക 5. പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, ക്രോമിനുള്ളിലെ ടെക്‌സ്‌റ്റ് ഫീൽഡിൽ റൈറ്റ്-ക്ലിക്കുചെയ്‌ത് 'ഹെൽപ്പ് മി റൈറ്റ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. എന്തിനെക്കുറിച്ചും മനോഹരമായി എഴുതാം. ഉപന്യാസമോ കഥയോ ഒക്കെ ഉങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാൻ ആകും.


Is writing a problem? Google's AI can now write anything in a fierce language

Top Stories